പത്തോളം വരുന്ന മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന ചേന്ദമംഗല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാഹിയാ അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും അസോസിയേഷൻ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും ഒത്തുചേർന്നത് ശ്രദ്ധേയമായി. അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നാനൂറോളം പേർ പങ്കെടുത്തു.
വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് സാമ്പത്തിക താല്പര്യങ്ങളൊന്നുമില്ലാതെ സമൂഹ നന്മ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവയാണ് ഇസ്ലാഹിയ സ്ഥാപനങ്ങളെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ പറഞ്ഞു. ആരോഗ്യം, സേവനം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാം വ്യവസായങ്ങളായി മാറി കഴിഞ്ഞു. ഇത്തരം വ്യവസായങ്ങളിൽ നിന്ന് പുറത്തു വരുന്ന ഉല്പന്നങ്ങൾ സമൂഹ നന്മക്ക് ഉപകരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇസ്ലാഹിയ അതിന് മിനക്കെടാത്തത്. സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ജീവിത വിശുദ്ധിയുള്ള, സാംസ്കാരിക മൂല്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന, പരിപോഷിപ്പിക്കുന്നു എന്നതാണ് ഇസ്ലാഹിയയുടെ സവിശേഷത.
ഇസ്ലാഹിയാ അസോസിയേഷൻ പ്രസിഡന്റ് കെ.സുബൈർ അദ്ധ്യക്ഷത വഹിച്ചു.
മാധ്യമം – മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ , ഡോ. ബദീഉസ്സമാ ൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സേവനത്തിന്റെ മുപ്പത് വർഷം പൂർത്തിയാക്കിയ അബ്ദുല്ല ടി.പി, വേലായുധൻ കെ , മോയിൽ കുട്ടി എ എം. എന്നിവരെയും ജപ്പാൻ സർക്കാറിന്റെ MEXT സ്ക്കോളർഷിപ്പ് നേടിയ തലാൽ ഹാശിമിനെയും ചടങ്ങിൽ ആദരിച്ചു.
ഡോ. കൂട്ടിൽ മുഹമ്മദലി, പി. അബ്ദുൽ ഹഖ് (പ്രൻ സിപ്പാൾ ഇസ്ലാഹിയ കോളേജ് ) ഇ. അബ്ദു റഷീദ് (പ്രിൻസിപ്പാൾ, ചേന്ദമംഗല്ലൂർ ഹയർ സെകന്ററി സ്കൂൾ ) യേശുദാസ് സി.ജോസഫ് (പ്രിൻസിപ്പാൾ, വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ കൊടിയത്തൂർ ) യു.പി. മുഹമ്മദലി (ഹെഡ് മാസ്റ്റർ, സി.എം.ആർ എച്ച്.എസ് എസ് ) നജീബുറഹ്മാൻ (പ്രിൻസിപ്പാൾ ,അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ) വിവിധ മദ്രസകളെ പ്രതിനിധീകരിച്ച് കെ.ടി മുഹമ്മദ് അബ്ദുറഹ്മാൻ , ഡോ.പി.സെഡ് അബ്ദുറഹീം, ഹഫ്സ ടീച്ചർ, കെ.ടി. ഇല്യാസ് എന്നിവർ സംസാരിച്ചു. ടി. ശാക്കിർ സമാപന പ്രസംഗം നടത്തി.
ഡോ. ഐശ്വര്യ, രമേശൻ എന്നിവർ ഗാനമാലപിച്ചു. ഫൗസിയ എൻ.എൻ. പ്രാർത്ഥന നടത്തി.
അസോസിയേഷൻ സെക്രട്ടറി ശഫീഖ് മാടായി സ്വാഗതവും
വൈസ് പ്രസിഡന്റ് കെ.സുബൈദ നന്ദിയും പറഞ്ഞു.
എം.ടി. അബ്ദുൽ ഹകീം, സുഹൈൽ, ഇ കെ.കെ. ബാവ തുടങ്ങിയവർ നേതൃത്വം നൽകി.