Location

Islahiya Association Chennamangallor Mukkam, calicut

Call Us

0495 - 2297159

The Last of us

ഇസ് ലാഹിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിൽ വൻ ജനപങ്കാളിത്തം .

18-11-2018 മുക്കം: ചേന്ദമംഗലൂര്‍ ഇസ്ലാഹിയ അസോസിയേഷന് കീഴിലുള്ള ഇസ്ലാഹിയ ഹ്യൂമന്‍ സര്‍വീസസ് അസോസിയേഷനും ഡൽഹി ദയൂബന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിൽ വൻ ജനപങ്കാളിത്തം.

രാവിലെ 8.30 ന് ആരംഭിച്ച ക്യാമ്പിൽ മംഗലശ്ശേരി, ആറ്റുപുറം, പൊറ്റശ്ശേരി, മാട്ടുമുറി, കാരക്കുറ്റി, കുറ്റിപ്പാല, സര്‍ക്കാര്‍ പറമ്പ് തുടങ്ങിയ കോളനികളിലേയും വെള്ളപ്പൊക്കബാധിത പ്രദേശമായ കൊടിയത്തൂർ കാരാട്ട് ഭാഗത്തുള്ളവരും നാട്ടുകാരും ഉൾപ്പടെ അറുന്നൂറോളം രോഗികളാണ് പരിശോധനക്കായി എത്തിയത്.

ഡോ.അബ്ദുല്ല ചെറയക്കാട്(എം.ഡി. സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്)ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ മുഖ്യ സ്പോൺസറായ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റ് ചെയര്‍മാന്‍ അസിം കാസ്മിയുടെ വീഡിയോ സന്ദേശം കൈമാറി. മാധ്യമം -മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്ററും ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡന്‍റുമായ ഒ.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.വെളിമണ്ണ യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ ധീരമായി പോരാട്ടം നടത്തുന്ന അംഗപരിമിതനായ മുഹമ്മദ് അസീം മുഖ്യാതിഥിയായിരുന്നു. മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദമോയിൻകുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ടി ശ്രീധരൻ, എൻ.ചന്ദ്രൻ മാസ്റ്റർ, പ്രശോഭ് കുമാർ, കൗൺസിലർമാരായ ശഫീഖ് മാടായി, ഗഫൂർ മാസ്റ്റർ, അനിൽകുമാർ, സംവിധായകൻ ബന്ന ചേന്ദമംഗലൂർ, ഇസ് ലാഹിയ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുബൈർ, ക്യാമ്പ് ചെയർമാൻ പി.കെ.അബ്ദുറസാഖ് ,ജനറൽ കൺവീനർ കെ. സാലിഹ് കൊടപ്പന സംസാരിച്ചു.

ഇസ്ലാഹിയ കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ റെക്സ് റെമഡീസ്, ഇന്ത്യന്‍ മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി, വണ്‍ നാഷന്‍, സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ കോഴിക്കോട്, ശാന്തി ഹോസ്പിറ്റല്‍ ഓമശ്ശേരി, ഇഖ്റാ ഹോസ്പിറ്റല്‍ കോഴിക്കോട്, എന്‍ കെയര്‍ ഐ വി എഫ് ഹോസ്പിറ്റല്‍ പരപ്പനങ്ങാടി, മലബാര്‍ ഗ്രൂപ്പ് കോഴിക്കോട്, കെയര്‍ & ക്യുയര്‍ മെഡ് ഷോപ്പ്, എയ്ഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, പീഡിയാട്രിക്, പള്‍മനോളജി, ഓറല്‍ ക്യാന്‍സര്‍, ഒഫ്ത്താല്‍മോളജി, ഐ വി എഫ് വിഭാഗങ്ങളിലെ പ്രഗത്ഭ ഡോക്റ്റര്‍മാര്‍ രോഗികളെ പരിശോധിച്ചു.രോഗികൾക്കുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.

ക്യാമ്പിനോടനുബന്ധിച്ച് വന്ധ്യത, ശ്വാസകോശ രോഗങ്ങൾ, എൽ.സി.എച്ച് .എഫ് വിഷയങ്ങളിൽ യഥാക്രമം ഡോ. ശഹ്നാസ്, ഡോ.സാബിർ, ഡോ.ഇസ്മയിൽ എന്നിവർ ക്ലാസുകളെടുത്തു. എയ്ഞ്ചൽസ് ഇന്റർനാഷനൽ സംഘടിപ്പിച്ച ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസിൽ നൂറുകണക്കിന് വ്യക്തികൾ പങ്കെടുത്തു. രക്തം-മൂത്രം പരിശോധന, പ്രഷര്‍-പ്രമേഹ നിര്‍ണയവും സംഘടിപ്പിച്ചിരുന്നു.

രോഗചികിത്സ വന്‍ സാമ്പത്തിക ഭാരമാവുന്ന ഇക്കാലത്ത് ചേന്ദമംഗലൂരിലെയും പരിസര പ്രദേശങ്ങളിലെയും നിര്‍ധന രോഗികള്‍ക്ക് വലിയ ആശ്വാസം പകർന്ന ക്യാമ്പാണിത്. അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ തുടര്‍ ചികിത്സ നൽകാൻ പദ്ധതിയും തയ്യാറാക്കിയിട്ടുമുണ്ട്.

സുഹൈൽ ചെറുവാടി,കെ.സി.മുഹമ്മദലി, ഒ.അബ്ദുൽ അസീസ്, എ.പി.നസീം, മജീദ് കിളിക്കോട്, ഇ.കെ.കെ.ബാവ, കെ വി .ശിഹാബുദ്ദീൻ, പി.കെ.അംജദ് റഹ്മാൻ, ജയശീലൻ പയ്യടി, എ.മൊയ്തു, കെ.ടി.മുഹ്സിൻ, പി.വി.അമീൻ, ഫായിസ് നേതൃത്വം നൽകി.

ചേന്ദമംഗലൂര്‍ ഇസ്ലാഹിയ അസോസിയേഷന് കീഴിലുള്ള ഇസ്ലാഹിയ ഹ്യൂമന്‍ സര്‍വീസസ് അസോസിയേഷനും ഡൽഹി ദയൂബന്ദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഡോ.അബ്ദുല്ല ചെറയക്കാട്(എം.ഡി. സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍, കോഴിക്കോട്) ഉദ്ഘാടനം ചെയ്യുന്നു.

The Last of us

ഇസ്ലാഹിയ കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാനം ചെയ്തു .

15-09-2018 : നിയമ സാക്ഷരത അനിവാര്യം: മനുഷ്യജീവിതത്തിലുടനീളം നിയമത്തിന്റെ ദൃഷ്ടികൾ സദാ ജാഗരൂഗമാണന്ന് നിയമജ്ഞനും പാലക്കാട് ജില്ലാ മജിസ്e ട്രറ്റുമായ എം.പി ഷൈജൽ അഭിപ്രായപ്പെട്ടു. ഇസ്ലാഹിയ കോളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു ഇസ് ലാഹി യാ പൂർവ്വ വിദ്യാർത്ഥികൂടിയായ അദ്ദേഹം. ജനനം മുതൽ മരണം വരെയും മരണത്തിനു ശേഷവും നിയമം നമ്മെ പിന്തുടരുന്നുണ്ട്. നാം ഉപയോഗിക്കുന്ന വാക്കുകൾ പോലും നിയമത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. നിയമ മേഖലയിൽ അനന്ത സാധ്യതകളാണ് വിദ്യാർത്ഥികൾക്കുള്ളത്. അതിനാൽ ഈ മേഖലയിലേക്ക് അവർ കടന്നു വരണം.അദ്ദേഹം ഉണർത്തി.വിദ്യാർത്ഥികളുടെ കഴിവുകൾ പലവിധങ്ങളാണ്. അവ കണ്ടെത്തി ദിശാബോധം നൽകി പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകന്റെ കടമ. മുൻ ബെഞ്ചിലിരുന്ന് എല്ലാം മന:പാഠമാക്കി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവർ മാത്രമല്ല മിടുക്കന്മാർ.നേട്ടങ്ങൾ കൊയ്ത് ലോകത്തിന്റെ നെറുകയിലെത്തിയ പലരും പഠനത്തിൽ പലപ്പോഴും കേമന്മാരായിരുന്നില്ല. തിരിച്ചറിവാണ് അധ്യാപകർ പകർന്നു നൽകേണ്ട പാഠങ്ങളിൽ പ്രധാനം. ആ തിരിച്ചറിവാണ് ഇസ് ലാഹിയയിലെ പഠനവും അധ്യാപകരും തനിക്ക് നൽകിയത്.ഇവിടുന്ന് കിട്ടിയ ആത്മവിശ്വാസവും കരുത്തും തന്റെ പിന്നീടുള്ള ജീവിതത്തിന് വലിയ മുതൽകൂട്ടായി അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൾ കെ.സുബൈർ അദ്ധ്യക്ഷത വഹിച്ചു.കേരളാ നിയമാ സഭയിലെ പ്രഥമ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ നാമധേയത്തിൽ നിയമസഭ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് അർഹനായ ഇസ് ലാഹി യാ കോളജ് പൂർവ്വ വിദ്യാർത്ഥി ഷെബിൻ മഹബൂബിനുള്ള കോളജിന്റെ സ്നേഹാദര ഉപഹാരം മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററും ഇസ്ലാഹി യ അസോസിയേഷൻ പ്രസിഡണ്ട് ഒ.അബ്ദുറഹ്മാൻ നൽകി.' എഴുത്തിന്റെ ബാലപാഠങ്ങൾ താൻ പഠിച്ചെടുത്തത് ഇസ് ലാഹിയയുടെ അക്ഷര കളരിയിൽ നിന്നാണന്നും അറിവിന്റെ ,ജ്ഞാനത്തിന്റെ വലിയൊരു ലോകം ഇസ് ലാഹിയ തനിക്ക് മുമ്പിൽ തുറന്നിട്ടു തന്നുവെന്നും അതിനാൽ തന്നെ ഈ ആദരത്തെ തനിക്ക് കിട്ടിയ അമ്പതിനായിരം തുകയുടെ അവാർഡിനേക്കാൾ വിലമതിക്കുന്നുവെന്നും മറുപടി പ്രസംഗത്തിൽ വികാരാധീനനായി ഷെബിൻ പറഞ്ഞു. ഫൈൻ ആട്സ് ഉദ്ഘാടനം എഴുത്തുകാരനും സാംസ്കാരിക നിരൂപകനുമായ ഡോ: വി.ഹിക്മത്തുല്ല നിർവഹിച്ചു. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ കൗൺസിലർ ശഫീഖ് മാടായി ,സുനിയ്യ അറബി കോളേജ് പ്രൻസിപ്പാൾ ഡോ.എൻ.അബ്ദുല്ല, പി.ടി കുഞ്ഞാലി, അധ്യാപകരായ കെ.സുബൈദ, എം.എസ് ശ്രീനിഷ, തസ്നീം മുഹമ്മദ്, വിദ്യാർത്ഥി പ്രതിനിധി ഫിദാ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ഗസൽ ഗായകരായ റാസയും ബീഗവും അവതരിപ്പിച്ച ഗസൽ നവ്യാനുഭമായി. സംഗീത മഴ പെയ്തിറങ്ങിയപ്പോൾ മനസ്സിൽ കുളിർതെന്നലായി. യൂണിയൻ ചെയർമാൻ ശമീം മുഹമ്മദ് സ്വാഗതം ചെയർപെഴ്സൺ ജസ് ല കെ. നന്ദിയും പറഞ്ഞു

The Last of us

അബ്ദുല്ല ആദം പട്ടേലിന് ഉപഹാര സമർപ്പണം

യു കെയിലെ പ്രമുഖ വ്യവസായിയും പൗര പ്രമുഖനുമായ അബ്ദുല്ല ആദം പട്ടേലിന് ഇസ്ലാഹിയ അസോസിയേൻ മുൻ പ്രസിഡണ്ട് ഒ പി.അബ്ദുസ്സലാം മൗലവി ഇസ്ലാഹിയ ഹ്യൂമൺ സർവീസ് അസോസിയേഷൻ പ്രഖ്യാപന വേദിയിൽ ഉപഹാരം നൽകി ആദരിച്ചു .

The Last of us

"ഇഹ്സാൻ" ഉദ്ഘാടനം

23-9-2018 ചേന്ദമംഗല്ലൂർ: പ്രളയ ദുരന്തത്തിൽ നാശം സംഭവിച്ച കേരളത്തെ പുനർനിർമ്മാണമേഖലയിൽ സഹായം ലഭ്യമാക്കാൻ പരിശ്രമങ്ങൾ നടത്തുമെന്ന് ഗുജറാത്ത് സ്വദേശിയും, യൂ.കെ. കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായിയുമായ അബ്ദുല്ല അഹമ്മദ് പട്ടേൽ പറഞ്ഞു. ചേന്ദമംഗല്ലൂരിൽ ഇസ് ലാഹിയ അസോസിയേഷൻ കിഴിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇഹ്സാൻ റിലീഫ് വിംഗിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മഹാപ്രളയത്തിന്റെ ദുരിതങ്ങൾ നേരിട്ടും മീഡിയകളിലൂടെ മനസ്സിലാക്കാൽ സാധിച്ചു, കേരളത്തിലെ പ്രളയത്തെ പഠിക്കാൻ തന്റെ സഹപ്രവർത്തകരാണ് ഇങ്ങോട്ട് അയച്ചത്. ഇതുമായി  ബന്ധപ്പെട്ട് ജനപ്രതിനിധികളടക്കം ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് കൂടുതൽ പ0നം നടത്തി. തന്റെ ബിസിനസ് കേന്ദ്രമായ ലണ്ടനിൽ എത്തി വ്യവസായികളായ സഹോദരങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തും. തുടർന്ന്പുനർനിർമ്മാണത്തിന് വേണ്ട എല്ലാ സഹായ സഹകരങ്ങൾ ലഭ്യമാക്കും. ലോകത്ത് പല വിഭാഗങ്ങളിലെ ജനസമൂഹം ദുരന്തങ്ങളും കലാപങ്ങളുംമുലം ദുരിതമനുഭവിക്കുകയാണ്. ഇത്തരം കഷ്ടപ്പാടുകൾ ഇല്ലായ്മ ചെയ്യുന്നതിൽ നാം ഐക്യത്തോടെ പ്രവർത്തനം നടത്തണം. എല്ലാ മേഖലയിലും നന്മയിലൂടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ സദാ ജാഗ്രതയിലാവണം.   പട്ടിണിയും ഇന്ന്  രാജ്യങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്.എലിയെ ചൂട് വെള്ളത്തിലിട്ട് വേവിച്ച് തിന്നുന്ന കുടുംബത്തിന്റെ സങ്കടകഥകൾ അദ്ദേഹം ചൂണ്ടി കാട്ടി.   ലണ്ടനിലാണ് എന്റെ ബിസിനസാണങ്കിലും മനസ്സ് ഹിന്ദുസ്ഥാനിയിലാണ് അദ്ദേഹം കൂട്ടി ചേർത്തു. ഇസ് ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് ഒ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മൗലാന മുഹമ്മദ് ഉമ്മർ ഗൗതമി ,സക്കരിയാ ഖാസിമി .കൗസർ, സലിം കാരന്തൂർ എന്നിവർ സംസാരിച്ചു. ഇസ് ലാഹിയ അസോസിയേൻ മുൻ പ്രസിഡണ്ട് ഒ പി.അബ്ദുസ്സലാം മൗലവി അബ്ദുല്ല അഹമ്മദ് പട്ടേലിന് ഉപഹാരം നൽകി ആദരിച്ചു . ഇഹ്സാൻ റിലിഫ് വിംഗിന്റെ കൺവീനർ പി.കെ.അബ്ദുറസ്സാഖ് സ്വാഗതവും, ഇസ് ലാഹിയ അസോസിയേഷൻ സെക്രട്ടറി കെ.സുബൈർ നന്ദിയും പറഞ്ഞു.

The Last of us

കിറ്റുകൾ വിതരണം ചെയ്തു.


ഇസ്ലാഹിയ അസോസിയേഷൻ അൽ ഖൈർ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രളയബാധിത പ്രദേശങ്ങളിൽ ഗ്രഹോപകരണങ്ങൾ, ഭക്ഷണ കിറ്റുകൾ എന്നിവ വിതരണം ചെയ്യുന്നു.

The Last of us

ഉരുൾപ്പെട്ടൽ പ്രദേശംസന്ദർശനം നടത്തി.

ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റ് ചെയർമാൻ അസിം ഖാസിമി ഇസ്ലാഹിയാ അസോസിയേഷൻ പ്രതിനിധികളുമൊത്ത് കരിഞ്ചോല ഉരുൾപ്പെട്ടൽ പ്രദേശംസന്ദർശനം നടത്തി

The Last of us

ഗ്രഹോപകരങ്ങൾ വിതരണം ചെയ്തു.

2018 - Septhember : യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന വൺ നാഷൻ ചാരിറ്റി ഓർഗ്ഗനൈസേഷൻ ഇസ്ലാഹി യാ അസോസിയേഷനുമായി സഹകരിച്ച് എറണാകുളം ആലുവയിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഗ്രഹോപകരങ്ങൾ വിതരണം ചെയ്യുന്നു.

The Last of us

സന്ദർശനം നടത്തി

ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റ് ചെയർമാൻ അസിം ഖാസിമി ഇസ്ലാഹിയാ അസോസിയേഷൻ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി

The Last of us

ലീഡ് സക്വയർ വാദി റഹ്മയുടെ പ്രഖ്യാപനം

ലീഡ് സക്വയർ വാദി റഹ്മയുടെ പ്രഖ്യാപനം ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി നിർവ്വഹിക്കുന്നു.

The Last of us

അലുംനി സംഗമം പ്രഖ്യാപനവും, ലോഗോ പ്രകാശനവും

ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജ്‌ അലുംനി സംഗമ പ്രഖ്യാപനവും ലോഗോ പ്രകാശനവും കോഴിക്കോട്: 2018 ജനുവരി 27ന് നടക്കുന്ന പ്രമുഖ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജ്‌ അലുംനി സംഗമത്തിന്റെ പ്രഖ്യാപനം കോഴിക്കോട് അസ്മ ടവർ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ നിർവഹിച്ചു. വിഭാഗീയതയുടെ അതിർവരമ്പുകൾ ഇല്ലാതാക്കുന്നതായിരിക്കണം വിദ്യാഭ്യാസമെന്നും നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസ സംവിധാനമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ഡോ.കെ. മുഹമ്മദ് ബഷീർ പറഞ്ഞു. സംഗമത്തിന്റെ ലോഗോ മുൻസിഫ് മജിസ്ട്രേറ്റ് എം.പി. ഷൈജലിൽ നിന്ന് സ്വീകരിച്ച് ഡോ.കെ. മുഹമ്മദ് ബഷീർ പ്രകാശനം ചെയ്തു. ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റും മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ കെ.പി. കമാലുദ്ധീൻ ആശംസ നേർന്നു. അലുംനി പ്രസിഡന്റ് ഗഫൂർ ചേന്നര സ്വാഗതവും സെക്രട്ടറി ഡോ. സഈദ് റമദാൻ നന്ദിയും പറഞ്ഞു.

The Last of us

സന്ദർശനം നടത്തുന്നു

കുവൈത്ത് ബൈത്തു സക്കാത്ത് പ്രതിനിധി വാദിറഹ്മ ഹോസ്റ്റൽ സന്ദർശനം നടത്തുന്നു.

The Last of us

Inaugrated the renovated Library of Islahiya

Jaisal Anoori, Chairman of Shaikh Abdullah Nalloor Charitable Society in kuwait, inaugrated the renovated Library of Islahiya

Copyright 2017 | Designed By Muhammed Rafnas For Islahiya. All Rights Reserved